Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹൃദയാഘാതത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് സ്വദേശി മനാമയില്‍ നിര്യാതനായി

May 08, 2023

May 08, 2023

ന്യൂസ്‌റൂം ബ്യൂറോ
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ കൃഷ്ണന്‍കുട്ടി (മനോജ്, 39) സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. മനാമ അല്‍ ഹാഷ്മി ഗോള്‍ഡ് സ്മിത്തില്‍ സ്വര്‍ണ്ണപ്പണി ചെയ്തുവരുകയായിരുന്നു.

കഴിഞ്ഞ മാസം 17ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കവെയാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിശ്വകല സാംസ്‌കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News