Breaking News
വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  |
സൗദിയിൽ 24 മണിക്കൂറിനിടെ കോവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു 

June 29, 2020

June 29, 2020

റിയാദ്: കോവിഡ് ബാധിച്ച്‌ സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി തുമ്പയിൽ  ഇഖ്ബാല്‍ റാവുത്തര്‍ (67) ആണ് റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ തിങ്കളാഴ്ച മരിച്ചത്. അസുഖ ബാധിതനായി രണ്ടാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു.
 
24 മണിക്കൂറിനിടെ സൗദിയിൽ മരണപ്പെടുന്ന നാലാമത്തെ മലയാളിയാണ് ഇദ്ദേഹം.കഴിഞ്ഞ 36 വര്‍ഷമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം സൗദി കണ്‍സള്‍ട്ടന്‍റ് കമ്പനിയിൽ ഇന്‍റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ഐ..എസ്.ഒ) സ്പെഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. സൗദിയിലെത്തുന്നതിന് മുമ്പ് കേരളത്തില്‍ മലബാര്‍ സിമൻറ്സിൽ ഉദ്യോഗസ്ഥനായിരുന്നു. തുമ്പയിൽ മുഹമ്മദ് ഖനി രാവുത്തരാണ് പിതാവ്

ഭാര്യമാർ: ഫാത്വിമ ബീവി, സഫിജ. മക്കൾ: എൻജി. ഫെബിന ഇഖ്ബാൽ (ടെക്നോപാർക്ക്), റയാൻ ഇഖ്ബാൽ (റിയാദ് മോഡേൺ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി). സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്ന ഇഖ്ബാൽ രാവുത്തർ റിയാദ് ഇന്ത്യൻ അേസാസിയേഷെൻറ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News