Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ നെഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും ആശുപത്രികൾക്ക് സമീപം താമസിപ്പിക്കാൻ നീക്കം 

April 07, 2020

April 07, 2020

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിലെ നെഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആശുപത്രികൾക്ക് സമീപമുള്ള സ്‌കൂളുകളിൽ താമസിപ്പിക്കാൻ നീക്കം. പൊതു ആശുപത്രികള്‍ക്കു​ സമീപമുള്ള സ്​കൂളുകളിലായിരിക്കും ഇവരെ താമസിപ്പിക്കുക.ഇതിനായി ആരോഗ്യ മന്ത്രാലയം, പൊതുമരാമത്ത്​ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മറ്റു വകുപ്പുകള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ അടങ്ങിയ പ്ര​ത്യേകസംഘം രൂപവത്​കരിച്ചു.

വിദ്യാഭ്യാസ മ​ന്ത്രാലയം സ്​കൂളുകള്‍ വിട്ടുനല്‍കാമെന്ന്​ അറിയിച്ചിട്ടുണ്ട്​.

പൊതുമരാമത്ത്​ മന്ത്രാലയം മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കും. ആരോഗ്യ മന്ത്രാലയം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ച്‌​ ഉറപ്പാക്കും. പൊതുസുരക്ഷക്ക്​ ​പൊലീസി​​െന്‍റ മേല്‍നോട്ടമുണ്ടാവും. കോവിഡ്​ രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ താമസകേ​ന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം ക​ഴിയുന്നത്​ വൈറസ്​ വ്യാപന സാധ്യത വര്‍ധിപ്പിക്കും എന്നതിനാലാണ്​ ഇവര്‍ക്ക്​ പ്രത്യേക താമസസൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്​.

കോവിഡ്​ ബാധിതരെ പരിചരിക്കുന്ന നിരവധി നഴ്​സുമാര്‍ ഇപ്പോള്‍ സ്വന്തം കുട്ടികളെ പിരിഞ്ഞ്​ തനിച്ചു​ താമസിക്കുകയോ കുട്ടികളെ ബന്ധുവീടുകളിലേക്ക്​ മാറ്റിയിരിക്കുകയോ ആണ്​. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക. 


Latest Related News