Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ വിദ്യാർത്ഥികൾ ക്ലാസിലെത്തിയില്ലെങ്കിൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ

August 26, 2023

August 26, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ് ∙ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുടക്കുന്നത് തടയാൻ കടുത്ത നിയമനടപടികളുമായി സൗദി. വിദ്യാർത്ഥികൾ തുടർച്ചയായി ക്ലാസിലെത്തിയില്ലെങ്കിൽ മാതാപിതാക്കൾ ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വരുമെന്ന് സൗദിയിലെ പ്രാദേശിക മാധ്യമം റിപോർട്ട് ചെയ്തു.

തൃപ്തികരമായ കാരണം ബോധിപ്പിക്കാതെ കുട്ടികൾ ഇരുപത് ദിവസത്തിലധികം അവധിയെടുത്താൽ, മാതാപിതാക്കള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇരുപതുദിവസത്തിലധികം കുട്ടി സ്കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാവിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് സ്കൂൾ പ്രിൻസിപ്പൽ കൈമാറുന്നതായിരിക്കും. 

കുടുംബസംരക്ഷണ വകുപ്പ് കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷം, കൂടുതൽ അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷനെ നിയോഗിക്കും. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസിൽ വരാതിരുന്നതെന്ന് കണ്ടെത്തിയാൽ തടവ് ശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾ ജഡ്ജിക്ക് വിധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

വിദ്യാര്‍ഥി മൂന്ന് ദിവസം വരെ ക്ലാസിലെത്താതിരുന്നാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കുകയും, ക്ലാസ് ടീച്ചറെ വിവരം അറിയിക്കുകയും ചെയ്യുന്നതായിരിക്കും. അഞ്ച് ദിവസം തുടർച്ചയായി ക്ലാസ് മുടക്കിയാൽ രണ്ടാമത്തെ മുന്നറിയിപ്പിനൊപ്പം വിവരം രക്ഷിതാവിനെ അറിയിക്കും. അവധി പത്ത് ദിവസമായാല്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം രക്ഷിതാവിന് നോട്ടീസയക്കും. 

പതിനഞ്ച് ദിവസം സ്കൂളിലെത്താതിരുന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റൊരു സ്കൂളിലേക്ക് വിദ്യാര്‍ഥിയെ മാറ്റും. 20–ാം ദിവസം ശിശു സംരക്ഷണ നിയമപ്രകാരമുള്ള മറ്റ് നിയമ നടപടികളിലേക്ക് കടക്കുമെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News