Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സിംബാബ്‍വെയുടെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

September 03, 2023

Gulf_Malayalam_News

September 03, 2023

ന്യൂസ്‌റൂം ബ്യുറോ

ഹരാരെ: സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസ്സായിരുന്നു. വൻകുടലിലും കരളിലും അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഹീത്തിന്റെ ഭാര്യ നദീൻ സ്ട്രീക്കാണ് ഫെയ്സ്ബുക്കിലൂടെ മരണവാർത്ത അറിയിച്ചത്. 

സിംബാബ്‌‌വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.  സിംബാബ്‍വെയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു ഹീത്ത്. 65 ടെസ്റ്റുകളിൽ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്‌വെ ഫാസ്റ്റ് ബൗളറും ഇദ്ദേഹമാണ്. ടെസ്റ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ഏക സിംബാബ്‌വെ താരവുമാണ്.

ഏകദിനത്തിൽ 239 വിക്കറ്റുകളും 2000 റൺസും ഹീത്ത് നേടിയിട്ടുണ്ട്. 2005ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിച്ചത്. 2009-ൽ അദ്ദേഹം സിംബാബ്‌വെയുടെ ബൗളിംഗ് പരിശീലകനായി. ബംഗ്ലാദേശ്, ഇന്ത്യ, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്  തുടങ്ങിയ ടീമുകളുടെയും, ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻന്റെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News