Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തറിൽ മാർഷ്യൽ ആർട്സ് ലോക ചാമ്പ്യൻഷിപ്പ് പോരാട്ടം മാർച്ച് 1 ന് 

December 09, 2023

 Qatar_Malayalam_News

December 09, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തറിൽ മാർഷ്യൽ ആർട്സ് ലോക ചാമ്പ്യൻഷിപ്പ്  'ദി വൺ 166: ഖത്തർ' മാർച്ച് 1 ന് ലുസൈൽ സ്പോർട്സ് അരീനയിൽ നടക്കും. ലോകത്തിലെ ഏറ്റവും പ്രമുഖ മാർഷ്യൽ ആർട്സ് സംഘടനകളിലൊന്നാണ് വൺ ചാമ്പ്യൻഷിപ്പ്. ഖത്തർ ടൂറിസവും, മീഡിയ സിറ്റി ഖത്തറും, ഒറീഡോയുമാണ് മത്സരത്തിന്റെ ഔദ്യോഗിക പങ്കാളികൾ. 

എംഎംഎ, മുവായ് തായ്, കിക്ക്ബോക്സിംഗ്, സബ്മിഷൻ ഗ്രേപ്പ്ളിങ് എന്നീ ഇനങ്ങളിലാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ക്യു-ടിക്കറ്റ്സിൽ ആരംഭിച്ചു. 100 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. 

അതേസമയം, മത്സരം ബീൻ സ്‌പോർട്‌സ് ചാനലിൽ പ്രക്ഷേപണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News