Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തറില്‍ ആദ്യ വനിതാ ഓപ്പണ്‍ വുമണ്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് ഒക്ടോബര്‍ 20 മുതല്‍

October 18, 2023

news_malayalam_sports_news_updates_in_qatar

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2023-2024 സീസണിലേക്കുള്ള ആദ്യ വനിതാ ഓപ്പണ്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ (ക്യൂവിഎ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓക്ടോബര്‍ 20ന് മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ 10 ടീമുകള്‍ മാറ്റുരക്കും. ഖത്തര്‍ എഫ്‌സി, അല്‍ അറബി, അല്‍ ഗറാഫ, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ദോഹ യൂണിവേഴ്‌സിറ്റി, വാഎദ്(wa'ed) അക്കാദമി, എഫ് 45, ശ്രീലങ്ക, സ്‌പോര്‍ട്‌ലാബ് ടീം എന്നീ ടീമുകള്‍ പങ്കെടുക്കും. പരാമധി 14 കളിക്കാര്‍ ഉള്‍പ്പെടുന്ന ഒരു ടീമില്‍ നിന്ന് 6 പേര്‍ മാത്രമായിരിക്കും ഒരേ സമയം കളത്തിലിറങ്ങുക. വിജയങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്കിംഗ് നടത്തും. റാങ്കിംഗ് ഒരേപോലെയായാല്‍ മത്സരത്തില്‍ നിന്നും ലഭിക്കുന്ന മൊത്തം പോയിന്റ് അനുസരിച്ച് ടീമുകളെ റാങ്ക് ചെയ്യും. 

മത്സരങ്ങളുടെ റഫറി വനിതകളായിരിക്കുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി ബിന്‍ ഗാനേം അല്‍ കുവാരി തിങ്കളാഴ്ച (ഒക്ടോബര്‍ 16) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിക്കാന്‍ കഴിവുള്ള ശക്തമായ ഒരു വനിതാ സ്‌ക്വാഡ് രൂപീകരിക്കാന്‍ അസോസിയേഷന്‍ കാത്തിരിക്കുകയാണ്. ഇത്തരം ടൂര്‍ണമെന്റുകള്‍ കളിക്കാര്‍ക്ക് കൂടുതല്‍  കരുത്ത് പകരുമെന്നും മാര്‍ച്ചില്‍ നടക്കുന്ന ബീച്ച് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പിന് അന്തിമ രൂപം നല്‍കാനുള്ള ശ്രമത്തലാണ് ക്യൂവിഎ എന്നും അദ്ദേഹം വ്യക്തമാക്കി.  

എല്ലാ വെള്ളിയാഴ്ചയും മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യും. ടീമുകള്‍ ധാരണയിലെത്തിയാല്‍ പ്രവൃത്തി ദിവസങ്ങളിലും ചില മത്സരങ്ങള്‍ നടത്താമെന്നും സാങ്കേതിക വിദഗ്ദന്‍ ഹുസൈന്‍ ഇമാം പറഞ്ഞു. സ്ത്രീകളുടെ കായികരംഗത്തെ മുന്നേറ്റത്തില്‍ സന്തോഷമുണ്ടെന്ന് ക്യുവിഎ വനിതാ സ്‌പോര്‍ട്‌സ് കമ്മിറ്റി മോധാവി അംന അല്‍ കുവാരിയും വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News