Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ വാരാന്ത്യ ദിവസങ്ങളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത

February 15, 2024

news_malayalam_weather_updates_in_saudi

February 15, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ പോകരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നീന്തരുതെന്നും ഔദ്യോഗിക നിർദേശങ്ങൾ  പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

മക്ക മേഖലയിലെ ചില ഭാഗങ്ങളിൽ ഇടത്തരം മഴ മുതൽ പേമാരിക്കും ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. മക്ക, അൽജാമൂം, തായിഫ്, മെയ്‌സാൻ, ആദം, അൽഅർദിയാത്ത്, അൽലൈത്ത്, തർബ, റാനിയ, അൽമുവൈഹ്, സുലം, അൽഖർമ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനെ തുടർന്ന് പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു.

അഫീഫ്, അൽദവാദ്മി, അൽഖുവയ്യ, അൽമജ്മ, താദിഗ്, മർറാത്ത്, അൽഖദ്, അൽസുൽഫി, ഷഖ്‌റ, റുമ, അൽബഹ, അൽഖാസിം, കിഴക്കൻ പ്രവിശ്യ എന്നിവയുടെ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാം.
അസീർ, ജസാൻ, ഹായിൽ,  ജിദ്ദ, റാബിഗ്, ഖുലൈസ്, അൽഖുൻഫുദ മേഖലകളിൽ മിതമായ മഴയും പൊടിപടലങ്ങളുണ്ടാക്കുന്ന കാറ്റും പ്രതീക്ഷിക്കുന്നതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. റിയാദ് മേഖലയുടെ അൽ മുസഹ്മിയ, അൽഹരീഖ്, അൽഖർജ്, ഹോതദ്ബാനി തമീം, മദീന, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥകൾ പ്രതീക്ഷിക്കുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News