Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇന്നും നാളെയും മഴ; ജാ​ഗ്രത വേണമെന്ന് നിർദേശം

March 24, 2024

news_malayalam_weather_update_in_kuwait

March 24, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നും നാളെയും (ഞായർ, തിങ്കൾ) അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ. ഇടത്തരം മുതൽ സജീവമായ കാറ്റിനൊപ്പം ചിതറിക്കിടക്കുന്ന മഴയ്ക്കും സാധ്യതയുണ്ട്. ദൃശ്യപരത കുറഞ്ഞേക്കാമെന്നും, റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും ഇസ റമദാൻ പറഞ്ഞു. നാളെ വൈകുന്നേരത്തോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ, പ്രത്യേക വിദ്യാഭ്യാസ സ്‌കൂളുകളിലും ഇന്ന് (ഞായറാഴ്ച) ഓൺലൈൻ പഠനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയാണ് പ്രഖ്യാപനമുണ്ടായത്.

“കാലാവസ്ഥാ വകുപ്പിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്ത്, പഠനം എല്ലായിടത്തും വിദൂരമായി മാറ്റാൻ തീരുമാനിച്ചു, ”വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് അഹമ്മദ് അൽ വാഹിദ പറഞ്ഞു.

അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുവൈത്ത് ഫയർഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം നിർദേശിച്ചു. അടിയന്തര സാഹചര്യത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എമർജൻസി നമ്പറായ 112-ലേക്ക് വിളിക്കാമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News