Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദേശീയ ദിനം: കുവൈത്തിൽ ബലൂണുകൾക്കും വാട്ടർ പിസ്റ്റലുകൾക്കും താൽക്കാലിക നിരോധനം

February 14, 2024

news_malayalam_new_rules_in_kuwait

February 14, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ബലൂണുകളുടെയും വാട്ടർ പിസ്റ്റലുകളുടെയും വിൽപന താൽക്കാലികമായി നിരോധിക്കുന്നു. രാജ്യത്തെ എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളിലും ബലൂണുകൾ, വാട്ടർ പിസ്റ്റൾ, സ്‌പ്രിംഗ്‌ളറുകൾ എന്നിവയുടെ വിൽപ്പന നിരോധിക്കാൻ പദ്ധതിയിടുന്നതായി അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.

ദേശീയ ദിനം, വിമോചന ദിനം (ഫെബ്രുവരി 25, 26) എന്നിവയുടെ പശ്ചാത്തലത്തിൽ പരിമിത കാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. ദേശീയ ദിനാഘോഷവേളയിൽ കളിപ്പാട്ടങ്ങൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ കണക്കിലെടുത്താണ് മന്ത്രാലയം നിരോധനം ഏർപ്പെടുത്തുന്നത്.

ജലം പാഴാക്കുക, വാഹനാപകടങ്ങളുടെ വർദ്ധനവ്, ബലൂണുകളുടെയും വാട്ടർ പിസ്റ്റലുകളുടെയും അമിതമായ ഉപയോഗം മൂലം മറ്റുള്ളവരുടെ വസ്തുവകകൾക്ക് ഉണ്ടാകുന്ന ദോഷം എന്നിവ കണക്കിലെടുത്താണ് നടപടി. വെള്ളം നിറച്ച ബലൂണുകളും തോക്കുകളും അശ്രദ്ധമായി വലിച്ചെറിയുന്നത് മൂലം മുഖത്തിനും കണ്ണിനും പരിക്കേറ്റവരുടെ എണ്ണം വർഷം തോറും രാജ്യത്ത് രേഖപ്പെടുത്തുണ്ട്.

കൂടാതെ, ദേശീയ ദിനാഘോഷങ്ങൾക്കിടെ ബലൂണുകളും വാട്ടർ സ്പ്രിംഗളറുകളും എറിയുന്നതുൾപ്പെടെയുള്ള ധാരാളം അക്രമ കേസുകളും ആഭ്യന്തര മന്ത്രാലയം രജിസ്റ്റർ ചെയ്യാറുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News