Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ വാട്ടർ ഗൺ, വാട്ടർ ബലൂണുകൾ തുടങ്ങിയവയുടെ വിൽപ്പന നിരോധിച്ചു

February 21, 2024

news_malayalam_new_rules_in_kuwait

February 21, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാട്ടര്‍ ഗണ്ണുകള്‍, ബലൂണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന നിരോധിച്ച തീരുമാനം പ്രബല്യത്തില്‍ വന്നു. ഇന്നലെ (ഫെബ്രുവരി 20) മുതല്‍ പ്രാബല്യത്തില്‍ വന്ന നിയന്ത്രണം 2025 മാര്‍ച്ച് 31 വരെ തുടരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. 

വാട്ടര്‍ ഗണ്ണുകള്‍, വാട്ടര്‍ ബലൂണുകള്‍, ഫോം കാന്‍സ്, തോക്കുകള്‍, പൈറോ ടെക്നിക് തീജ്വാലയുള്ള എയർ ബലൂണുകൾ, ബ്ലേഡഡ് ആയുധങ്ങൾ, റൈഫിളുകൾ, സമാനമായ പിസ്റ്റളുകൾ, സ്വോയിഡുകൾ, കഠാരകൾ, ഡാർട്ടുകളും അവയുടെ ബ്ലേഡുകളും, നോൺ-മെഡിക്കൽ ഇലക്ട്രിക് ഷോക്ക് മെഷീനുകൾ, ലേസർ, ഇരുതല മൂർച്ചയുള്ള അല്ലെങ്കിൽ പകുതി മൂർച്ചയുള്ള കത്തികൾ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളുടെ വില്‍പ്പനയ്ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News