Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
2026 ഫിഫ ലോകകപ്പ്: പ്രാഥമിക പട്ടികയിൽ രണ്ട് ഖത്തറി റഫറിമാർ  ഇടം നേടി

February 15, 2024

news_malayalam_sports_news_updates

February 15, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: 2026 ലോകകപ്പിനുള്ള ഏഷ്യൻ റഫറിമാരുടെ പ്രാഥമിക ലിസ്റ്റ് ഫിഫ പുറത്തു വിട്ടു. ഖത്തറി റഫറിമാരായ അബ്ദുൽ റഹ്മാൻ അൽ ജാസിമും സൽമാൻ ഫലാഹിയും പ്രാഥമിക പട്ടികയിൽ ഇടം നേടി. യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 

2013 മുതൽ തന്നെ 37 കാരനായ അബ്ദുൽ റഹ്മാൻ അൽ ജാസിം ഫിഫ അന്താരാഷ്ട്ര റഫറിയായി പ്രവർത്തിക്കുന്നുണ്ട്. ദക്ഷിണ കൊറിയയിൽ നടന്ന 2017 ഫിഫ അണ്ടർ-20 ലോകകപ്പ്, റഷ്യയിൽ നടന്ന 2018 ഫിഫ ലോകകപ്പ്, 2019ൽ യു.എ.ഇയിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ്, 2019ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് എന്നീ മത്സരങ്ങളിലും റഫറിയായി പ്രവർത്തിച്ചിട്ടുണ്ട്. 

2014 ഫെബ്രുവരിയിൽ നടന്ന ഖത്തർ സ്റ്റാർസ് ലീഗ് മത്സരത്തിലൂടെയാണ് 24 കാരനായ സൽമാൻ ഫലാഹിയുടെ റഫറി യാത്ര ആരംഭിച്ചത്. അതിന് ശേഷം അദ്ദേഹം വിവിധ ദേശീയ മത്സരങ്ങൾ നയിച്ചു. 2017ൽ ഫിഫ റഫറിമാരുടെ പട്ടികയിലും സൽമാൻ ഇടം നേടി. 2021ൽ വീഡിയോ അസിസ്റ്റൻ്റ് റഫറിയാവുകയും ചെയ്തു.

അന്താരാഷ്ട്രതലത്തിൽ, 2022 ഏപ്രിൽ 27-ന് എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം ഉസ്‌ബെക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ഫൈനൽ ഉൾപ്പെടെ 2022 അണ്ടർ-23 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2023 ഗൾഫ് കപ്പിലും 2023 അണ്ടർ 20 ലോകകപ്പിലും പ്രവർത്തിച്ചു. 2024-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News