Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി 

April 02, 2024

news_malayalam_new_rules_in_saudi

April 02, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്- സൗദിയിലെ റിയാദിൽ റമദാന്‍ പ്രമാണിച്ച് ട്രക്കുകള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ശവ്വാല്‍ അഞ്ച് വരെയാണ് നിയന്ത്രണം. സര്‍വീസ് മേഖലയിലെ ട്രക്കുകള്‍ ഒഴികെ മറ്റു ട്രക്കുകള്‍ക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. വൈകുന്നേരം 5 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെയാണ് നിയന്ത്രണം. 

സര്‍വീസ് ട്രക്കുകള്‍ക്ക് വൈകുന്നേരം 4 മണി മുതല്‍ രാത്രി 11 മണി വരെ നിയന്ത്രണമുണ്ട്. എന്നാല്‍ പുലര്‍ച്ചെ 1 മണി മുതല്‍ വൈകുന്നേരം 4 മണി വരെ എല്ലാ ട്രക്കുകള്‍ക്കും  പ്രവേശനം അനുവദിക്കും. അതേസമയം, കിംഗ് സല്‍മാന്‍ റോഡ് മുതല്‍ ദീറാബ് ജംഗ്ഷനിലെ അല്‍ജസാഇര്‍ സ്‌ക്വയര്‍ വരെ ഇരു ഭാഗത്തേക്കും 24 മണിക്കൂറും ട്രക്കുകള്‍ക്ക് പ്രവേശനമില്ല. പ്രത്യേക അനുമതിയുള്ള ട്രക്കുകള്‍ക്ക് ഈ റോഡില്‍ പ്രവേശിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News