Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്ത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് സത്യപ്രതിജ്ഞ ചെയ്തു

December 20, 2023

Malayalam_News_Qatar

December 20, 2023

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത്: കുവൈത്തിൽ ഇന്ന് (ഡിസംബർ 20) നടന്ന പ്രത്യേക ദേശീയ അസംബ്ലി സെഷനിൽ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് കുവൈത്തിന്റെ 17-ാമത് അമീറായി സത്യപ്രതിജ്ഞ ചെയ്തു. കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 60 പ്രകാരമുള്ള സത്യപ്രതിജ്ഞയാണ് അമീർ വായിച്ചത്. 

"ഭരണഘടനയെയും ഭരണകൂടത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കുമെന്നും, ജനങ്ങളുടെ സ്വാതന്ത്ര്യങ്ങളും താൽപ്പര്യങ്ങളും സ്വത്തുക്കളും സംരക്ഷിക്കുമെന്നും,  രാജ്യത്തിന്റെ സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുമെന്നും ഞാൻ സർവശക്തനായ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യുന്നു" - അമീർ സത്യപ്രതിജ്ഞ ചെയ്തു. 

ഡിസംബർ 16നാണ് (ശനിയാഴ്ച) മുൻ അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ വിയോഗം കുവൈത്ത് അമീരി ദിവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന്, കുവൈത്തിന്റെ പതിനേഴാമത്തെ അമീറായി ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ മന്ത്രിസഭ തിരഞ്ഞെടുക്കുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News