Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ അനധികൃത താമസക്കാർക്കുള്ള ശിക്ഷ കടുപ്പിക്കുന്നു

December 16, 2023

Gulf_Malayalam_News

December 16, 2023

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികള്‍ക്ക് തടവും പിഴയും വിധിക്കാന്‍ തീരുമാനം. അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും രണ്ടായിരം കുവൈത്ത് ദിനാര്‍ പിഴയും ചുമത്തും. പുതിയ താമസ നിയമം ചൊവ്വാഴ്ച നടക്കുന്ന പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. പുതിയ നിയമപ്രകാരം നിയമവിരുദ്ധമായി താമസിക്കുന്ന വ്യക്തികളില്‍ നിന്ന് പ്രതിദിനം 2 കുവൈത്ത് ദിനാര്‍ വീതം പിഴ ഈടാക്കും. നിയമലംഘനത്തിന്റെ രണ്ടാം മാസം മുതല്‍ പിഴ ഇരട്ടിയാക്കുമെന്നും കുവൈത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 

വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് പരമാവധി മൂന്ന് മാസം വരെ താമസിക്കാന്‍ അനുമതി നല്‍കണമെന്നാണ് കരട് വ്യവസ്ഥ. അതനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് റസിഡന്‍സി പെര്‍മിറ്റ് നേടിയില്ലെങ്കില്‍ വിസയുടെ കാലാവധി തീരുമ്പോള്‍ സന്ദര്‍ശകന്‍ രാജ്യം വിടണം. റസിഡന്‍സി നിയമം ലംഘിച്ച് ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ വിദേശിക്ക് 3000 കുവൈത്ത് ദിനാര്‍ പിഴ ചുമത്തുന്നത് ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനധികൃത താമസക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിലവില്‍ 1,50,000 ത്തോളം അനധികൃത താമസക്കാര്‍ രാജ്യത്ത് തുടരുന്നതായാണ് റിപ്പോര്‍ട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News