Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സീരിയൽ നിർമാതാവ് എം.വി. ജോൺ കുവൈത്തിൽ മരിച്ചു 

September 12, 2023

Gulf_Malayalam_News

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിലെ കലാസാംസ്കാരിക പ്രവർത്തകനും ആർട്ടിസ്റ്റും സീരിയൽ നിർമാതാവുമായിരുന്ന എം.വി. ജോൺ (62) അന്തരിച്ചു. മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തിൽപറമ്പിൽ ജോണാണ് മരിച്ചത്. കുവൈത്ത് ചെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

വിദഗ്ധ ചികിത്സയ്ക്കായി ജോണിനെ നാട്ടിലേക്കു മാറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയായിരുന്നു. പുന്നമൂട് എബനേസർ മാർത്തോമ്മാ ഇടവക, കുവൈത്ത് സെന്റ് തോമസ് മാർത്തോമ്മാ ഇടവക എന്നിവയിൽ അംഗവും, ഫോർമേറ്റ് കമ്യൂണിക്കേഷൻസിന്റെ സ്ഥാപകനുമായിരുന്നു. 'ആവർത്തനം' എന്ന മലയാള സീരിയൽ അദ്ദേഹം നിർമിച്ചിരുന്നു. ‌

പിതാവ്: എം.എസ് വർഗീസ്, മാതാവ്: ചിന്നമ്മ വർഗീസ്. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: ജെറി ജോൺ വർഗീസ്, കൃപ മേരി ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News