Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയാന്‍ നടപടികള്‍ കര്‍ശനമാക്കുന്നു

December 27, 2023

news_malayalam_development_updates_in_saudi

December 27, 2023

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെയുള്ള (AI) കുറ്റകൃത്യങ്ങള്‍ തടയാൻ നടപടികള്‍ കര്‍ശനമാക്കുന്നു. എഐ സാങ്കേതിക വിദ്യയിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുക, ഉപദ്രവിക്കുക തുടങ്ങിയവയ്ക്ക് ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് സൗദി അഭിഭാഷകന്‍ സയീദ് അല്‍ ഖര്‍നി മുന്നറിയിപ്പ് നല്‍കി. സൗദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

എഐയിലൂടെ കൃത്രിമമായി നിര്‍മ്മിച്ച വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി കര്‍ശനമാക്കിയത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെന്റര്‍ രൂപീകരിച്ചതായി ഓഗസ്റ്റില്‍ ഒകാസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News