Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെക്കണമെന്ന് സൗദി കിരീടവകാശി

November 22, 2023

Malayalam_Qatar_News

November 22, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി മറ്റു രാജ്യങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. സൗദി ഔദ്യോഗിക ചാനലായ അല്‍ ഇഖ്ബാരിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച ഓണ്‍ലൈനായി നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് സൗദി കിരീടാവകാശി ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. 

ഗസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിര്‍ണായക പരിഹാരങ്ങള്‍ നടപ്പാക്കണം, സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കണമെന്നും കിരീടാവകാശി പറഞ്ഞു. 

ഗസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 5,600 കുട്ടികളും 3,500 സ്ത്രീകളും ഉള്‍പ്പെടെ പതിമൂവായിരത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആയിരത്തോളം കെട്ടിടങ്ങളും നിരവധി ആരോഗ്യസ്ഥാപനങ്ങളും പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇസ്രയേലിന്റെ അനിയന്ത്രിതമായ വ്യോമാക്രമണത്തില്‍ തകര്‍ന്നത്

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News