Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ലൈംഗികാതിക്രമത്തിന് അറസ്റ്റിലാകുന്നവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കും 

April 14, 2024

news_malayalam_new_rules_in_saudi

April 14, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: ജിദ്ദയിലും മക്കയിലും ലൈംഗികാതിക്രമത്തിന് അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ  പ്രസിദ്ധീകരിക്കുമെന്ന് സുരക്ഷാ അധികാരികൾ അറിയിച്ചു. അറസ്റ്റിലായവരെ നാണംകെടുത്താനും കുറ്റവാളികളാകാൻ സാധ്യതയുള്ളവരെ തടയാനും ലക്ഷ്യമിട്ടാണ് തീരുമാനം.

മക്കയിൽ ഒരു സ്ത്രീയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഈജിപ്ഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തതതായി മക്ക പോലീസ് എക്‌സിലൂടെ അറിയിച്ചു. ജിദ്ദയിലും ഇതേ കാരണത്താൽ ഒരു സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. അറസ്റ്റിലായവരുടെ മുഴുവൻ പേരും അധികൃതർ സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തുകയും ചെയ്തു. രണ്ട് കേസുകളിലേയും പ്രതികളെ പ്രോസിക്യൂട്ടർമാർക്ക് കൈമാറിയതായി പോലീസ് വ്യക്തമാക്കി.

 

സൗദിയിലെ നിയമപ്രകാരം, ലൈംഗിക പീഡനത്തിന് രണ്ട് വർഷം വരെ തടവും പരമാവധി 100,000 റിയാൽ പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കും. കുറ്റം ആവർത്തിച്ചാലോ, അല്ലെങ്കിൽ പൊതുസ്ഥലത്ത് വെച്ച് കുറ്റകൃത്യം നടത്തിയാലോ അഞ്ച് വർഷം വരെ തടവും 300,000 റിയാൽ പിഴയും ശിക്ഷ ലഭിക്കും.

ഇര നിയമപരമായ പരാതി നൽകിയില്ലെങ്കിലും ലൈംഗികാതിക്രമത്തിനെതിരായ നിയമപരമായ ശിക്ഷ മാറ്റാനാവില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി. കുറ്റകൃത്യത്തിന് ഇരയായത് കുട്ടിയോ, വൈകല്യമുള്ളവരോ ആണെങ്കിൽ പ്രതിക്ക് അഞ്ച് വർഷം വരെ തടവും പരമാവധി 300,000 റിയാൽ പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കും. ഒരു വ്യക്തി ഉറങ്ങുമ്പോഴോ അബോധാവസ്ഥയിലോ ആയ സമയത്താണ് അതിക്രമത്തിന് വിധേയരാകുന്നതെങ്കിൽ, അഞ്ച് വർഷം വരെ തടവും പരമാവധി 300,000 റിയാൽ പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News