Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചൂടിന് ശമനമില്ല,ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ചെറിയ ക്ളാസുകൾ തുടങ്ങുന്നത് ആഗസ്റ്റ് 31ലേക്ക് മാറ്റി

August 20, 2023

August 20, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കെ.ജി മുതൽ എട്ടാം തരം വരെയുള്ള ക്ലാസ്സുകൾ തുറക്കുന്നത് ഈ മാസം 31വരെ  നീട്ടിയതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. സൗദിയിലെ അമിതമായ ചൂട് കാരണമാണ് തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഈ അറിയിപ്പ് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.

കെ.ജി ക്ലാസുകൾ ഈ മാസം 31ന് മാത്രമേ ആരംഭിക്കൂകയുള്ളു. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് ആഗസ്റ്റ് 31 വരെ ഓൺലൈനിൽ ക്ലാസ് നടക്കും. ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ, ക്ലാസ് ടീച്ചർമാർ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News