Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു 

March 30, 2024

news_malayalam_sahel_app_updates

March 30, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ സേവനം ആരംഭിച്ചു. മന്ത്രാലയത്തിൻ്റെ “സുരക്ഷാ സേവനങ്ങൾ” എന്ന വിഭാഗത്തിന് കീഴിൽ ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടത്തേണ്ടതിൻ്റെ ആവശ്യകത വേരിഫൈ ചെയ്യുന്ന സേവനമാണ് പുതിയതായി ഉൾപ്പെടുത്തിയതെന്ന് ഔദ്യോഗിക വക്താവ് യൂസഫ് കാസിം അറിയിച്ചു. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താവിന് വേണ്ടിയോ അല്ലെങ്കിൽ മറ്റൊരു സിവിൽ നമ്പറിന് വേണ്ടിയോ ബയോമെട്രിക് ഫിംഗർപ്രിൻ്റ് ചെയ്യേണ്ടതിൻ്റെ ആവശ്യകത പരിശോധിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. 

കുടുംബം, കുട്ടികൾ അല്ലെങ്കിൽ ​ഗാർഹിക തൊഴിലാളികൾ എന്നിവരുടെ ബയോമെട്രിക് വിവരങ്ങളും ഇങ്ങനെ അറിയാൻ സാധിക്കും. സഹേൽ ആപ്ലിക്കേഷൻ ഉപയോ​ഗിച്ച് പരിശോധിച്ച ശേഷം ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് വ്യക്തമായാൽ സൈറ്റിൽ ലഭ്യമായ അപ്പോയിൻ്റ്മെൻ്റുകളിൽ നിന്ന് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാമെന്നും അധികൃതർ അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News