Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
റിയാദ് മാരത്തോണ്‍: സൗദിയില്‍ ഒന്‍പത് റോഡുകള്‍ ശനിയാഴ്ച അടയ്ക്കും

February 08, 2024

news_malayalam_riyadh_run_traffic_restriction_in_saudi_arabia

February 08, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്ന മൂന്നാമത് റിയാദ് മാരത്തോണിന്റെ ഭാഗമായി ശനിയാഴ്ച (ഫെബ്രുവരി 10) ഒന്‍പത് റോഡുകള്‍ അടയ്ക്കുമെന്ന് സൗദി സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ അറിയിച്ചു. പുലര്‍ച്ചെ 3.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് നിയന്ത്രണം. ഇമാം സൗദ് ബിന്‍ ഫൈസല്‍ സ്ട്രീറ്റ്, കിങ്(അല്‍ദിരിയ) റോഡ്, ഇമാം സൗദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് സ്ട്രീറ്റ്, പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, വാദി ഹനീഫ, ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ അവ്വല്‍ റോഡ്, അല്‍ ബര്‍ജാന്‍ സ്ട്രീറ്റ്, അല്‍ ശഖ്റാന്‍ സ്ട്രീറ്റ് എന്നീ റോഡുകളാണ് അടയ്ക്കുന്നത്. 

സൗദി കായിക മന്ത്രാലയത്തിന്റേയും ഒളിംപിക്‌സ് കമ്മറ്റിയുടേയും അതലറ്റിക് ഫെഡറേഷന്റേയും പിന്തുണയോടെ സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷനാണ് റിയാദ് രാജ്യാന്തര മരത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മാരത്തോണില്‍ 20 വയസ്സിന് മുകളിലുള്ളവരുടെ 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തോണ്‍, 18 വയസ്സിന് മുകളിലുള്ളവരുടെ 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 17 വയസ്സിനു മുകളിലുള്ളവരുടെ 10 കിലോമീറ്റര്‍, എല്ലാപ്രായത്തിലുമുള്ളവര്‍ക്കായുള്ള 4 കിലോമീറ്റര്‍ എന്നിങ്ങിനെ 4 ഇനം മത്സരങ്ങള്‍ നടത്തും. 17 വയസ്സില്‍ താഴെയുള്ളവര്‍ക്ക് രക്ഷിതാക്കളുടെ  നിയന്ത്രണത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം നല്‍കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News