Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖി​ഫ് അ​ന്ത​ർ ​ജി​ല്ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഇന്ന് തുടക്കം 

November 09, 2023

Malayalam_Qatar_News

November 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: 14ാമ​ത്  ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം (ഖി​ഫ്) അ​ന്ത​ർ ​ജി​ല്ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഇന്ന് (വ്യാ​ഴാ​ഴ്ച) കി​ക്കോ​ഫ്. വൈ​കീ​ട്ട് 7.30ന് ​ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മത്സരം. എ​ട്ടു ജി​ല്ല ടീ​മു​കൾ മത്സരത്തിൽ പങ്കെടുക്കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കെ.​എം.​സി.​സി മ​ല​പ്പു​റം ടീമും, കെ.​എം.​സി.​സി ക​ണ്ണൂ​ർ ടീ​മും എറ്റുമുട്ടും. ര​ണ്ടാ​മ​ത്തെ മത്സരത്തിൽ ടി.​ജെ.​എ​സ്.​വി തൃ​ശൂ​ർ  ഫോ​ക് കോ​ഴി​ക്കോട് ടീമിനെ നേ​രി​ടും.

യു​നൈ​റ്റ​ഡ് എ​റ​ണാ​കു​ളം, ദി​വ കാ​സ​ർ​കോ​ട്, കെ.​എം.​സി.​സി പാ​ല​ക്കാ​ട്, വ​യ​നാ​ട് കൂ​ട്ടം എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പങ്കെടുക്കുന്ന മ​റ്റു ടീ​മു​ക​ൾ. ഓ​രോ ജി​ല്ല​യി​ൽ ​നി​ന്നും ഓ​രോ ടീ​മു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രത്തിലുള്ള​ത്. ശ​ക്ത​രാ​യ വിവിധ ജി​ല്ല ടീ​മു​ക​ൾ മത്സരിക്കു​മ്പോ​ൾ വീ​റും വാ​ശി​യും നി​റ​ഞ്ഞ അ​ന്ത​ർ​ ജി​ല്ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​നാ​യി​രി​ക്കും ഇ​ത്ത​വ​ണ സാ​ക്ഷ്യം വഹിക്കുകയെന്ന് ഖി​ഫ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

നാ​ട്ടി​ൽ​ നി​ന്നെ​ത്തി​യ ക​ളി​ക്കാ​രും വി​വി​ധ ടീ​മു​ക​ളി​ലാ​യി മത്സരിക്കും. മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ ശേ​ഷ​മാ​ണ് ഖി​ഫ് അ​ന്ത​ർ​ജി​ല്ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് തി​രി​ച്ചെ​ത്തു​ന്ന​ത്. മത്സരം ഡി​സം​ബ​ർ 15ന് അ​വ​സാ​നി​ക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News