Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖിഫ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം ഡിസംബർ 15ന് 

December 13, 2023

 Qatar_News_Malayalam

December 13, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) സിറ്റി എക്സ്ചേഞ്ച് - ഈസി റെമിറ്റ് അന്തർ ജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റ് ഫൈനൽ മത്സരം ഡിസംബർ 15ന് (വെള്ളി) നടക്കും. അൽ അഹ്‍ലി സ്പോർട്സ് ക്ലബ്ബിൽ വൈകുന്നേരം 6 മണി മുതൽ ആണ് മത്സരം. തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും ഫ്രണ്ട്‌സ് ഓഫ് കോഴിക്കോടുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 

സെമിയില്‍ കഴിഞ്ഞ വര്‍ഷത്തെ ചമ്പ്യന്മാരായ കെഎംസിസി മലപ്പുറത്തെ പിന്നിലാക്കിയാണ് ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഫൈനലില്‍ എത്തിയത്. കെഎംസിസി പാലക്കാടിനെ പരാജയപ്പെടുത്തി തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും ഫൈനലിലെത്തി. ദോഹയിലെ വിവിധ കലാകായിക അക്കാദമികളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കായിക പ്രകടനങ്ങളും, ഗാലറിയിൽ ശിങ്കാരി മേളവും, ബാൻഡ്  വാദ്യവും, മുട്ടിപ്പാട്ടും , മഞ്ഞപ്പടയും ഫൈനൽ മത്സര വേദിയിൽ ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫാമിലികൾക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News