Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഏഷ്യൻ ഗെയിംസ് ബീച്ച് വോളിബോൾ മത്സരത്തിൽ ഖത്തറിന് സ്വർണം 

September 30, 2023

Gulf_Malayalam_News

September 30, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ചൈനയിലെ ഹാങ്‌ചോയിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ബീച്ച് വോളിബോൾ ടൂർണമെന്റിൽ ഖത്തറിന് സ്വർണ മെഡൽ. ഖത്തറിന്റെ ഒളിംപിക് മെഡൽ ജേതാക്കളായ ഷെരീഫ് യൂനസ്, അഹമ്മദ് തിജാൻ എന്നിവരുടെ സംഘമാണ് ചൈനയെ തോൽപിച്ച് സ്വർണമണിഞ്ഞത്. ആദ്യ പകുതിയിൽ (സ്‌കോർ 22-20) തന്നെ ആധിപത്യം ഉറപ്പിച്ചു കൊണ്ടാണ് ഖത്തർ മുന്നേറിയത്. രണ്ടാം പകുതിയിൽ 21-16 ആയിരുന്നു സ്കോർ. 

അതേസമയം ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ ആദ്യ സ്വർണവും നാലാമത്തെ മെഡലുമാണിത്. ഇതുവരെ ഷൂട്ടിങ് മത്സരങ്ങളിൽ ഒരു വെള്ളിയും 2 വെങ്കലവുമാണ് ഖത്തർ നേടിയത്. 27 കായിക ഇനങ്ങളിലായി 180 അത്‌ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച്  പങ്കെടുക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News