Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
ഖത്തറിൽ ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ചാരിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു

February 03, 2024

news_malayalam_event_updates_in_qatar

February 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 'മാച്ച് ഫോർ ഹോപ്പ്' പദ്ധതിയുടെ ഭാഗമായി ചാരിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. സോഷ്യൽ മീഡിയ സെൻസേഷനുകളായ ചങ്ക്‌സും അബോഫ്ലയുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 

എജ്യുക്കേഷൻ എബോവ് ഓൾ (ഇഎഎ) ഫൗണ്ടേഷനു വേണ്ടിയാണ് മാച്ച് ഫോർ ഹോപ്പ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ നിന്നുള്ള എല്ലാ വരുമാനവും മാലി, റുവാണ്ട, ടാൻസാനിയ, പാകിസ്ഥാൻ, ഫലസ്തീൻ, സുഡാൻ എന്നിവിടങ്ങളിലെ ഇഎഎ പ്രോജക്റ്റുകൾക്ക് സംഭാവന ചെയ്യും.

ഖത്തറിൻ്റെ ഇൻ്റർനാഷണൽ മീഡിയ ഓഫീസിന് (ഐഎംഒ) കീഴിലുള്ള സാംസ്‌കാരിക പ്ലാറ്റ്‌ഫോമായ ഇവൻ്റ് ഓർഗനൈസർ (ക്യു ലൈഫ്) കളിക്കാരുടെ മുഴുവൻ ലൈനപ്പും വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. ഖത്തർ ഫുട്ബോൾ അസോസിയേഷൻ്റെ (ക്യുഎഫ്എ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ തത്സമയ സംഗീത പരിപാടികളും ഉണ്ടാകും. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് മത്സരം അറബിയിലും ഇംഗ്ലീഷിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

ടിക്കറ്റ് മാസ്റ്റർ വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. മാച്ച് ഫോർ ഹോപ്പ് വെബ്‌സൈറ്റിലെ 'ഡൊണേറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്ത് ആരാധകർക്ക് സംഭാവനയും നൽകാവുന്നതാണ്.

ടിക്കറ്റ് ലിങ്ക്: www.match4hope.com

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News