February 07, 2024
February 07, 2024
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് സെമി ഫൈനലിൽ ഖത്തറിന് വീണ്ടും വിജയം. 3-2 എന്ന സ്കോറിനാണ് ഇറാനെ പരാജയപ്പെടുത്തിയത്. ഇന്ന് (ബുധൻ) വൈകിട്ട് 6ന് തുമാമ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
മത്സരത്തിന്റെ 4-ാം മിനിറ്റിൽ ഇറാന്റെ എസ്.അസ്മോൻ ആദ്യ ഗോളടിച്ചു. 17-ാം മിനിറ്റിൽ ഖത്തറിന്റെ ജെ.ജാബർ ഒരു ഗോളടിച്ച് സമനില പിടിച്ചു. 51-ാം മിനിറ്റിൽ ഇറാൻ (എ.ജഹാൻബക്ഷ്) പെനാൽറ്റിയിലൂടെ ഒരു ഗോൾ കൂടി സ്വന്തമാക്കി. എന്നാൽ 43-ാം മിനിറ്റിൽ അക്രം അഫീഫും 82-ാം മിനിറ്റിൽ എ.അലിയും ഖത്തറിന് വേണ്ടി രണ്ട് ഗോളുകൾ കൂടി അടിച്ച് ഫൈനൽ മത്സരത്തിൽ യോഗ്യത നേടി.
അതേസമയം, ഫെബ്രുവരി 10ന് നടക്കുന്ന എ.എഫ്.സിയുടെ ഫൈനൽ മത്സരത്തിൽ ജോർദാൻ ഖത്തറിനെതിരെ പോരാടും. ലുസൈൽ സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്കാണ് മത്സരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F