Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇസ്രായേൽ ക്രൂരത,ഗസയിലെ ഖത്തർ ആശുപത്രിക്ക് നേരെയും ആക്രമണം

October 16, 2023

news_malayalam_israel_hamas_attack_updates

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ:  ഖത്തര്‍ നിര്‍മിച്ച ഗസയിലെ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഹോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പ്രോസ്‌തെറ്റിക്‌സിനാണ് തുടര്‍ച്ചയായ ഇസ്രയേല്‍ ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ആറായിരത്തോളം ബോംബുകള്‍ വര്‍ഷിച്ചുള്ള ഇസ്രയേലിന്റെ ആക്രമണത്തിലാണ് ആശുപത്രിക്ക് ഗുരുതര കേടുപാടുകള്‍ സംഭവിച്ചത്. ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്‍ദേശപ്രകാരം 2016ലാണ് ഗസയില്‍ ഖത്തര്‍ ആശുപത്രി നിര്‍മിച്ചത്. 

കൃത്രിമ അവയവങ്ങള്‍ സ്ഥാപിക്കുന്നതിനും പുനരധിവാസത്തിനുമുള്ള പ്രത്യേക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഗസ മുനമ്പില്‍ ആശുപത്രി സ്ഥാപിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ആശുപത്രിക്ക് നേരെ ആദ്യമായിട്ടല്ല ആക്രമണം നടക്കുന്നതെന്നും 2021ല്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നതായും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തുടര്‍ച്ചയായുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ 750ല്‍ അധികം കുട്ടികള്‍ ഉള്‍പ്പെടെ 2750ല്‍ അധികം പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News