Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
2024 പാരീസ് ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളുടെ സെമിഫൈനലിലേക്ക് ഖത്തർ ഹാൻഡ്‌ബോൾ ടീം യോഗ്യത നേടി

October 25, 2023

news_malayalam_sports_news_updates

October 25, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: 2024 പാരീസ് ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളുടെ സെമിഫൈനലിലേക്ക് മികച്ച റെക്കോർഡോടെ ഖത്തർ ഹാൻഡ്‌ബോൾ ടീം യോഗ്യത നേടി. ദുഹൈൽ ഇൻഡോർ ഹാളിൽ ഇന്നലെ (ചൊവ്വാഴ്ച്ച) നടന്ന മത്സരത്തിൽ സൗദിയെ 33-24 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ഖത്തർ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. 

സൗദിയുമായുള്ള മത്സരവും വിജയിച്ചതോടെ, പാരീസ് ഒളിമ്പിക്‌സ് യോഗ്യത ടൂർണമെന്റിൽ മികച്ച റെക്കോർഡ് നിലനിർത്തി കൊണ്ട് ഖത്തർ എ ഗ്രൂപ്പിൽ പോയിന്റ് അടിസ്ഥാനത്തിൽ ഒന്നാമതെത്തി. 

أبطال الأدعم لكرة اليد بالعلامة الكاملة يتأهلون إلى الدور النصف نهائي من التصفيات الأسيوية المؤهلة لأولمبياد باريس 2024 بالفوز على المنتخب السعودي الشقيق بنتيجة 33-24 .

خطوة بخطوة يا أبطال نحو التأهل ????????????

Team Qatar Handball Champions qualify to
semifinals of Asian Handball… pic.twitter.com/n3CIr4ZfEl

— Team Qatar ???????? (@qatar_olympic) October 24, 2023

 

നാളെയാണ് (വ്യാഴാഴ്ച്ച) ബഹ്റൈനുമായുള്ള ഖത്തറിന്റെ അടുത്ത മത്സരം. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ഇന്ത്യയെ 40-22 എന്ന സ്കോറിനാണ് യു.എ.ഇ തോൽപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ കുവൈത്ത് 39-31സ്കോറിന് കസാക്കിസ്ഥാനെ കീഴടക്കി. ജപ്പാൻ നാളെ (വ്യാഴാഴ്ച്ച) രണ്ടാം സെമിയിൽ ദക്ഷിണ കൊറിയയെ നേരിടും. 

അതേസമയം,യോഗ്യത മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന ടീം 2024 ഐ.എച്.എഫ് (ഇന്റർനാഷണൽ ഹാൻഡ്‌ബോൾ ഫെഡറേഷൻ) പുരുഷന്മാരുടെ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ കളിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News