Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അബുദാബിയിൽ നടന്ന അറബ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് 4 മെഡലുകൾ

October 29, 2023

news_malayalam_sports_news_updates

October 29, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

അബുദാബി : അബുദാബിയിൽ നടക്കുന്ന അറബ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് 4 മെഡലുകൾ. രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഖത്തർ നേടിയത്. 

50 മീറ്റർ ബട്ടർഫ്ലൈ നീന്തൽ റേസിൽ മുഹമ്മദ് മഹ്മൂദാണ് സ്വർണം നേടിയത്. അബ്ദുള്ള അൽ ഗമ്രി, മുഹമ്മദ് മഹ്മൂദ്, തമീം മുഹമ്മദ്, അഹമ്മദ് ദിയാബ് എന്നിവരടങ്ങുന്ന റിലേ ടീമും 4 x 100 മീറ്റർ മെഡ്‌ലേ നീന്തൽ മത്സരത്തിൽ സ്വർണം നേടി.

50 മീറ്റർ നീന്തൽ മത്സരത്തിൽ അബ്ദുള്ള അൽ ഖാലിദി വെള്ളി മെഡലും, അഹമ്മദ് ദിയാബ്, അബ്ദുള്ള അൽ ഖാലിദി, അബ്ദുള്ള അൽ ഗമ്രി, മുഹമ്മദ് മഹ്മൂദ് എന്നിവരടങ്ങുന്ന റിലേ ടീം 4 x 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ മത്സരത്തിൽ വെങ്കലവും നേടി.

അബ്ദുള്ള അൽ ഖാലിദി, മുഹമ്മദ് മഹ്മൂദ്, തമീം മുഹമ്മദ്, ഹംസ ഷാലൻ, അഹമ്മദ് ദിയാബ്, അബ്ദുള്ള അൽ ഗംരി, മുഹമ്മദ് ജിലാനി, സെയ്ഫ് അൽ ബുർഷിദ് എന്നീ എട്ട് നീന്തൽ താരങ്ങളാണ് ഖത്തർ ടീമിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുന്നത്.

അതേസമയം, അറബ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഒൻപതാമത്തെ മെഡലാണിത്. ഇതുവരെ വിവിധ മത്സരങ്ങളിലായി 3 സ്വർണവും, 3 വെള്ളിയും, 3 വെങ്കലവുമാണ് ഖത്തർ നേടിയത്. ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, യെമൻ, സുഡാൻ, ലിബിയ, അൾജീരിയ, സിറിയ, ലെബനൻ, ടുണീഷ്യ, ജിബൂട്ടി, മൗറിറ്റാനിയ, മൊറോക്കോ, ഇറാഖ് എന്നീ 16 അറബ് രാജ്യങ്ങളിൽ നിന്നുള്ള 140 ആൺ-പെൺ നീന്തൽ താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News