Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കാൻ തീരുമാനം 

November 29, 2023

news_malayalam_new_rules_in_kuwait

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിൽ ചെ​റി​യ കു​റ്റ​ങ്ങ​ള്‍ ചെ​യ്ത ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കാനൊരുങ്ങി അധികൃതർ ക​ഴി​ഞ്ഞ ദി​വ​സം കുവൈത്ത് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭയിലാണ് ഇ​തു സംബന്ധിച്ച തീ​രു​മാ​നമുണ്ടായത്. 

ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ശിക്ഷയിൽ ഇ​ള​വ് പ​രി​ഗ​ണി​ക്കു​ക. ദ​യാ​ഹ​ര​ജി ന​ൽ​കു​ന്ന​തി​നു​ള്ള ക​ര​ട് മ​ന്ത്രി​സ​ഭ അ​മീ​റി​ന് സ​മ​ര്‍പ്പി​ച്ചു. കാ​രു​ണ്യ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​മീ​ർ നേ​ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ൽ, ദേ​ശീ​യ സു​ര​ക്ഷ, പൊ​തു​മു​ത​ൽ ദു​രു​പ​യോ​ഗം ചെ​യ്യ​ൽ, ക​ള്ള​പ്പ​ണ ഇ​ട​പാ​ട് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രെ ശി​ക്ഷാ​യി​ള​വി​ന് പ​രി​ഗ​ണി​ക്കാ​റി​ല്ല. 

അതേസമയം, കുവൈത്തിൽ പുരുഷ തടവുകാർക്കുള്ള സായാഹ്ന സ്കൂൾ തുറന്നതായി വിദ്യാഭ്യാസ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം അൽ അനാസി അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും മേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News