April 24, 2024
April 24, 2024
ദോഹ: ഖത്തറിൽ നടക്കുന്ന എ.എഫ്.സി U23 ഏഷ്യൻ കപ്പ് മത്സരത്തിന്റെ നോക്കൗട്ട് ഘട്ടങ്ങൾക്കായി പുതിയ പ്രീമിയം "ഗോൾഡ്" ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. 200 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്.
വി.ഐ.പി ഗോൾഡ് ടിക്കറ്റുള്ളവർക്ക് സ്റ്റേഡിയത്തിൻ്റെ പ്രവേശന കവാടത്തിനടുത്തുള്ള റിസർവ്ഡ് പാർക്കിംഗ് സൗകര്യം, സ്റ്റേഡിയത്തിലെ പ്രത്യേക ഇരിപ്പിടം, ഭക്ഷണം, ലോഞ്ചിൽ നിന്നുള്ള പിച്ച് വ്യൂ, സ്റ്റേഡിയത്തിൻ്റെ ലോഞ്ചിലേക്കുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസ് എന്നിവയും അനുവദിക്കും.
ആൻഡ്രോയിഡ്, ഐഒഎസ്, ഹുവായ് എന്നിവയിൽ ലഭ്യമായ ഹയ്യ ടു ഖത്തർ ആപ്പ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. അന്താരാഷ്ട്ര ആരാധകർക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് https://hayya.qa/ എന്ന ലിങ്കിൽ അവരുടെ വിസ ആവശ്യകതകൾ പരിശോധിക്കണം.
പണമടയ്ക്കുമ്പോൾ, നിങ്ങളുടെ ടിക്കറ്റും വെഹിക്കിൾ ആക്‌സസ് പാർക്കിംഗ് പെർമിറ്റും (VAPP) ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് & കൺവെൻഷൻ ഹോട്ടലിലെ ഗെസ്റ്റ് സർവീസ് സെന്ററിൽ നിന്ന് ശേഖരിക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു ഇമെയിൽ സ്ഥിരീകരണം ലഭിക്കും. രാവിലെ 11 മണി മുതൽ വൈകിട്ട് 7 മണി വരെ നേരിട്ട് എത്തിയോ, ടെലിഫോൺ (+974 55191947) അല്ലെങ്കിൽ ഇമെയിൽ (Guestmanagement@asiancup2023.qa) വഴിയോ ഹോട്ടലിൽ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F