Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
ബഹ്‌റൈന്‍ കോസ്‌വേയില്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ടോള്‍ അടക്കാൻ അനുമതി 

March 16, 2024

news_malayalam_new_rules_in_saudi

March 16, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്- സൗദി അറേബ്യയെയും ബഹ്‌റൈനിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലെ യാത്രാനടപടികള്‍ കൂടുതല്‍ സുഗമമാക്കിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അതിര്‍ത്തിയില്‍ എത്തുന്നതിന് മുമ്പേ പാലത്തിന്റെ ടോളും വാഹനത്തിന്റെ ഇന്‍ഷുറന്‍സും അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി അടക്കാം. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (സദായ), സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, ജനറല്‍ കോര്‍പ്പറേഷന്‍ ഫോര്‍ ദി കിംഗ് ഫഹദ് കോസ്‌വേ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് തീരുമാനം.

അബ്ശിറില്‍ അകൗണ്ടുള്ള എല്ലാ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാനാകും. അബ്ശിറില്‍ ലോഗിന്‍ ചെയ്ത് 'മൈ സര്‍വീസസിലെ' 'അദര്‍ സര്‍വീസില്‍' ക്ലിക്ക് ചെയ്യുക. അതിൽ 'അബ്ശിര്‍ സഫര്‍' എന്ന ഓപ്ഷൻ കാണാം. ഇവിടെ 'ക്രിയേറ്റ് ട്രാവല്‍ റിക്വസ്റ്റ്' ക്ലിക്ക് ചെയ്ത് പണമടക്കാം. നിലവില്‍ പാലത്തിലെ പ്രത്യേക കേന്ദ്രത്തില്‍ നേരിട്ടാണ് പണമടക്കുന്നത്. അബ്ശിര്‍ വഴി പണമടക്കാൻ സൗകര്യം  ലഭ്യമാക്കുന്നതോടെ കൗണ്ടറില്‍ കാത്തുനില്‍ക്കേണ്ട ആവശ്യം ഒഴിവാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News