Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തില്‍ നാലായിരം ദിനാറിന് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സ്ഥാപനം അടച്ചുപൂട്ടി

January 08, 2024

news_malayalam_moehe_updates_in_kuwait

January 08, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മതിയായ ലൈസന്‍സുകളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനം അടച്ചുപൂട്ടി. വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത സ്ഥാപനമാണ് അടച്ചുപൂട്ടിയത്. കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍മാരുടേതാണ് നടപടി. സ്ഥാപനം നല്‍കിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് സ്ഥാപന ഉടമകളെ തുടര്‍നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

പരിശോധനയില്‍ എക്‌സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, ഇവന്റുകള്‍ എന്നിവ സംഘിടിപ്പിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകളും സ്ഥാപനം വാഗ്ദാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രാദേശിക റെഗുലേറ്ററി അതോറിറ്റിയുടെ അക്രഡിറ്റേഷനും സ്ഥാപനത്തിന് ഇല്ലെന്ന് കണ്ടെത്തി. ഇതുവരെ 15 പേരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സ്ഥാപനം പണം വാങ്ങിയിട്ടുണ്ട്. തവണകളായി നല്‍കാവുന്ന തരത്തില്‍ നാലായിരം ദിനാറാണ് ഒരു സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയിരുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News