Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ വിലക്കും

February 29, 2024

news_malayalam_new_rules_in_saudi

February 29, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ - സൗദിയിൽ ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്‌സി നിയമാവലിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് തീരുമാനം. ഇന്നലെ (ബുധൻ) മുതല്‍ പുതിയ നിയമം നിലവില്‍ വന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ രണ്ടര മാസം മുമ്പ് അംഗീകാരം നല്‍കിയിരുന്നു.

ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും അനുഭവം മെച്ചപ്പെടുത്താനും, സേവന നിലവാരം ഉയര്‍ത്താനും, ഓണ്‍ലൈന്‍ ടാക്‌സി ബിസിനസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും, നിക്ഷേപകരും ഗുണഭോക്താക്കളും ജീവനക്കാരും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നിയമാവലി പരിഷ്‌കരിച്ചത്.

യാത്രക്കിടെ നഷ്ടപ്പെടുന്ന ലഗേജുകളും വ്യക്തിഗത വസ്തുക്കളും യാത്രക്കാര്‍ക്ക് തിരികെ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും ഓണ്‍ലൈന്‍ ടാക്‌സി കമ്പനികൾക്ക് നിർദേശമുണ്ട്.  

ഓണ്‍ലൈന്‍ ടാക്‌സി മേഖലാ നിക്ഷേപകരുമായി ബന്ധപ്പെട്ട ചില നടപടി ക്രമങ്ങളും എളുപ്പമാക്കിയിട്ടുമുണ്ട്. ട്രിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ മുമ്പായി ലക്ഷ്യസ്ഥാനത്തിന്റെ ലൊക്കേഷന്‍ ഡ്രൈവര്‍ക്ക് അറിയാനുള്ള സംവിധാനം ഒരുക്കാനും തീരുമാനിച്ചു. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷവും പ്രൈവറ്റ് (ഖുസൂസി) നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ പബ്ലിക് ടാക്‌സിയായി ഉപയോഗിക്കുന്ന പ്രവണതക്കും പുതിയ പരിഷ്‌കാരങ്ങളിലൂടെ പരിഹാരം കണ്ടിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News