Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പോലീസ് യൂണിഫോമിൽ മാസ്ക് ധരിച്ചെത്തി ഓൺലൈൻ തട്ടിപ്പ് 

December 14, 2023

 Qatar_News_Malayalam

December 14, 2023

ന്യൂസ്‌റൂം ബ്യുറോ

 കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. പോലീസ് യൂണിഫോമിൽ മാസ്ക് ധരിച്ചെത്തി വീഡിയോ കോളുകൾ ഉപയോഗിച്ച് കുവൈത്ത് പൗരന്മാരുടെയും പ്രവാസികളുടെയും ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും പരിശോധനയ്‌ക്കായി അവരുടെ ബാങ്ക് കാർഡുകൾ കോളിൽ കാണിക്കാനുമാണ് തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നത്. കാർഡ് നമ്പറുകൾ കണ്ടെത്തി അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു തട്ടിപ്പുകാരന്റെ ഗൂഢലക്ഷ്യം.

ഇത്തരം തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുവൈത്ത് സർക്കാർ മന്ത്രാലയങ്ങൾ മൊബൈൽ ഫോണുകളിലേക്ക് വീഡിയോ കോൾ വിളിക്കുകയോ, ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെടുകയോ ചെയ്യാറില്ലെന്നും, ബാങ്കുകളിൽ അപ്‌ഡേറ്റുകൾ ആവശ്യമായി വരുമ്പോൾ ബാങ്കുകൾ തന്നെ നേരിട്ട് വ്യക്തികളെ ബന്ധപ്പെട്ട് ബാങ്ക് സന്ദർശിക്കാൻ നിർദേശിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News