Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
എഎഫ്‌സി ഏഷ്യന്‍ കപ്പ്; ഫൈനല്‍ മാച്ച് ബോള്‍ അനാച്ഛാദനം ചെയ്തു

December 20, 2023

Malayalam_Qatar_News

December 20, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാച്ച് ബോള്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. VORTEXAC 23+ എന്ന് പേരിട്ടിരിക്കുന്ന പന്താണ് ഫൈനല്‍ മാച്ചിന് ഉപയോഗിക്കുക. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബോളിന്റെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയാണ് ഫൈനല്‍ മാച്ച് ബോളും നിര്‍മിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗ്ലോബല്‍ സപ്പോര്‍ട്ടറായ കെല്‍മയാണ് (KELMA) പന്ത് രൂപകല്‍പന ചെയ്തത്. ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണെന്നും കെല്‍മയുടെ ചെയര്‍മാന്‍ കെ യോങ്‌സിയാങ് പറഞ്ഞു.

ഖത്തറിന്റെ മരുഭൂമിയെ സൂചിപ്പിക്കുന്ന സ്വര്‍ണ നിറവും രാജ്യത്തിന്റെ പരമ്പര്യ നിറമായ മെറൂണും സംയോജിപ്പിച്ചാണ് പന്ത് തയ്യാറാക്കിയിട്ടുള്ളത്. മികച്ച പ്രകടനം, ഗുണമേന്മ, ഈട് എന്നിവ ഉറപ്പാക്കുന്നതിനായി വിപുലമായ സാങ്കേതിക പരിശോധനയ്ക്കും പന്ത് വിധേയമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News