Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഒടുവിൽ മോചനം,കുവൈത്തിൽ 19 നഴ്‌സ്മാര്‍ ഉൾപെടെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 34 ഇന്ത്യക്കാരെ വിട്ടയച്ചു

October 04, 2023

Malayalam_News_Qatar

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് : സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായി കുവൈത്തിലെ ജയിലില്‍ 3 ആഴ്ചയായി കഴിഞ്ഞിരുന്ന 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാര്‍ മോചിതരായി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്താനിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഇന്ത്യക്കാരെ മോചിപ്പിച്ചത്. ജയിലില്‍നിന്ന് മോചിപ്പിച്ച ഇവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് വീടുകളിലേക്ക് അയച്ചു.  

നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ കഴിഞ്ഞമാസമാണ് ഇറാനി പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 60 പേര്‍ കുവൈത്തില്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ 5 മലയാളി നഴ്‌സുമാര്‍ മുലയൂട്ടുന്നവരായിരുന്നു. ഇന്ത്യന്‍ എംബസിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും സംയുക്തമായ ഇടപെടലിനെ തുടര്‍ന്ന് ജയിലില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അവസരം ഒരുക്കിയിരുന്നു.

ഇന്ത്യക്കാരോടോപ്പം അറസ്റ്റിലായ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ രാജ്യക്കാരെയും കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. അതേസമയം 3 മുതല്‍ 10 വര്‍ഷം വരെ ഇതേ സ്ഥാപനത്തില്‍ നിയമാനുസൃതം ജോലിചെയ്യുന്നവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News