Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തില്‍ 'നൈറ്റ് കാം' മരുന്നുകള്‍ കൊണ്ടുവരുന്നതിന് നിരോധനമേര്‍പ്പെടുത്തി

December 10, 2023

Qatar_Malayalam_News

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിലേക്ക് 'നൈറ്റ് കാം' ( ഒരു തരത്തിലുള്ള ഉറക്ക ഗുളിക) കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. മരുന്നുകള്‍ കൊണ്ടുവരുന്നതിനെതിരെ യാത്രക്കാര്‍ക്ക് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി. 1987ലെ ആന്റി സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമത്തില്‍ ഷെഡ്യൂള്‍ നാലില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 'സോപിക്ലോണ്‍' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മരുന്നിനാണ് നിയന്ത്രണം. 

അംഗീകൃത മെഡിക്കല്‍ സാക്ഷ്യപത്രത്തോടെ മാത്രമേ മരുന്നുകള്‍ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കൂവെന്നും അല്ലാത്തപക്ഷം നിയമ പ്രകാരം ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. മെഡിക്കല്‍ കുറിപ്പടികള്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News