Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ചതിയിൽ നിന്ന് മോചനം, മയക്കുമരുന്ന് കേസിൽ ഷാർജയിൽ ജയിലിലായിരുന്ന ഇന്ത്യൻ നടി നാട്ടിലെത്തി

August 05, 2023

August 05, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാര്‍ജ: മയക്കുമരുന്ന് കൈവശംവെച്ചെന്ന കേസില്‍ ഷാര്‍ജ കോടതി കുറ്റമുക്തയാക്കിയ മുംബൈയിലെ നടി ക്രിസൻ പെരേര നാട്ടിലെത്തി.

ക്രിസനെതിരായ എല്ലാ കേസുകളിലും നിരപരാധിയാണെന്ന് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ യു.എ.ഇ അധികൃതര്‍ യാത്രാവിലക്ക് നീക്കിയതോടെയാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. കഴിഞ്ഞ ദിവസം രാത്രി മുംബൈ വിമാനത്താവളത്തില്‍ എത്തിയ ക്രിസനെ ബന്ധുക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. മുംബൈയിലുള്ള രണ്ടു പേര്‍ ചേര്‍ന്ന് ചതിയിലൂടെ ക്രിസനെ കേസില്‍ കുടുക്കുകയായിരുന്നു.

26കാരിയായ ക്രിസൻ പെരേര ഏപ്രില്‍ ഒന്നിനാണ് ഷാര്‍ജയില്‍ അറസ്റ്റിലായത്. മുംബൈയില്‍നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അവരെ മയക്കുമരുന്ന് കൈവശംവെച്ചതിന്‍റെ പേരില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാഴ്ചയിലധികം ജയിലില്‍ കഴിഞ്ഞശേഷം ഏപ്രില്‍ 28ന് ജാമ്യം ലഭിച്ചെങ്കിലും യാത്രാവിലക്കുള്ളതിനാല്‍ നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മുംബൈ പൊലീസ് നടത്തിയ അന്വേഷണമാണ് കേസില്‍ ക്രിസന്‍റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചത്.

ഒരു ഹോളിവുഡ് വെബ്‍സീരീസില്‍ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് ഓഡിഷനെന്ന പേരില്‍ രണ്ടംഗ സംഘം ക്രിസനോട് യു.എ.ഇയിലേക്കു പോകാന്‍ ആവശ്യപ്പെട്ടത്. യാത്ര പുറപ്പെടുംമുമ്ബ് ക്രിസന് ഇവര്‍ നല്‍കിയ ഒരു ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നു. യു.എ.ഇയില്‍ എത്തിയശേഷം ഈ ട്രോഫി മറ്റൊരാള്‍ക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇതില്‍ മയക്കുമരുന്ന് ഉണ്ടെന്ന വിവരം മറച്ചുവെച്ചു. വിമാനത്താവളത്തില്‍ വെച്ചു നടന്ന പരിശോധനയില്‍ ട്രോഫിക്കുള്ളില്‍ ലഹരിപദാര്‍ഥം കണ്ടെത്തുകയും അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തില്‍ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു കേസില്‍ രണ്ടു പ്രതികളെ മുംബൈയില്‍വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News