Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഗതാഗത ലംഘനങ്ങൾക്ക് 'റെയ്സ്ഡ്' ആപ്പ് പുറത്തിറക്കി

August 28, 2023

August 28, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിലെ ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ 'റെയ്സ്ഡ് ' ആപ്ലിക്കേഷൻ ആരംഭിക്കുന്നു. സെപ്റ്റംബർ ഒന്നിന് ആപ്പ് പ്രവർത്തനം തുടങ്ങുമെന്ന്  കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് വ്യക്തമാക്കി.  

ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ വാഹനത്തിന്റെ ഉടമസ്ഥന് ഈ ആപ്പ് വഴി ഉടൻ അറിയിപ്പ് ലഭിക്കുന്നതായിരിക്കും. ഏതെങ്കിലും തരത്തിലുള്ള ഗതാഗത ലംഘനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ വെബ്‌സൈറ്റ് വഴിയോ, പുതിയ റെയ്സ്ഡ് ആപ്പ് വഴിയോ, 'സഹേൽ' ആപ്പ് വഴിയോ പരിശോധിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News