Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തില്‍ എന്‍ട്രി, എക്‌സിറ്റ് സേവനങ്ങള്‍ സഹേല്‍ ആപ്പില്‍ ഉള്‍പ്പെടുത്തി

January 23, 2024

news_malayalam_sahel_app_updates

January 23, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏകീകൃത സര്‍ക്കാര്‍ സേവന ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ രണ്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. എന്‍ട്രി, എക്‌സിറ്റി നടപടിക്രമങ്ങള്‍, കടബാധ്യത സംബന്ധിച്ച വിവരങ്ങള്‍ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും തടസ്സമില്ലാത്ത സേവനം നല്‍കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനം. 

തുറമുഖ സുരക്ഷാ മേഖലയ്ക്കുള്ളിലെ രാജ്യത്തേക്കുള്ള എന്‍ട്രി, എക്‌സിറ്റ് സേവനങ്ങള്‍ സഹേല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയതായി പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗവും അറിയിച്ചു. അതേസമയം എന്‍ട്രി, എക്‌സിറ്റി നീക്കങ്ങള്‍ക്ക് പ്രത്യേക തീയതികള്‍ ആവശ്യമുള്ള ഘട്ടത്തില്‍ നടപടിക്രമങ്ങള്‍ക്കായി ഉപയോക്താക്കള്‍ കേന്ദ്ര ഭരണകൂടത്തെ സമീപിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനയാത്രയ്ക്ക് മുന്നോടിയായി സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള വിവരങ്ങളും യാത്രക്കാര്‍ക്ക് സഹേല്‍ ആപ്പിലൂടെ ഇനിമുതല്‍ ലഭ്യമാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News