Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ നികുതി നിയമം പരിഷ്‌കരിക്കുന്നു

November 08, 2023

Malayalam_News_Qatar

November 08, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നികുതി നിയമം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. നിലവിലെ നികുതി നിയമം പരിഷ്‌കരിച്ച് പുതിയ കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താനാണ് ആലോചന. ബിസിനസ് ലാഭ നികുതി നിയമം എന്ന പേരില്‍ രണ്ട് ഘട്ടങ്ങളിലായാണ് പരിഷ്‌കാരം നടപ്പാക്കുക. 

കുവൈത്തില്‍ സ്ഥാപിതമായതോ സംയോജിപ്പിച്ചോ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖല ബിസിനസ് എന്നിവയ്ക്ക് ലാഭത്തിന്റെ 15 ശതമാനം നികുതി ഈടാക്കും. അതേസമയം വ്യക്തികള്‍, ചെറുകിട സംരഭങ്ങള്‍ എന്നിവയെ പരിഷ്‌കരണത്തില്‍ നിന്ന് ഒഴിവാക്കും.

നിലവില്‍ കുവൈത്തില്‍ രജിസ്റ്റര്‍ ചെയതിട്ടുള്ള വിദേശ കമ്പനികള്‍ക്ക് മാത്രമേ രാജ്യത്ത് നികുതി ഈടാക്കുന്നുള്ളൂ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News