Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി

April 13, 2024

news_malayalam_new_regulation_in_drone_use_in_abudhabi

April 13, 2024

ന്യൂസ്‌റൂം ബ്യൂറോ

അബുദാബി: അബുദാബിയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം പുറത്തിറക്കി. ഡ്രോണുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും പ്രവര്‍ത്തനം, നിരീക്ഷണം എന്നിവയ്ക്കാണ് അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പുതിയ നിയന്ത്രണം പുറപ്പെടുവിച്ചത്. ഡ്രോണുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഡ്രോണുകളുടെ നിയന്ത്രണം, നിരീക്ഷണം തുടങ്ങിയവ ഏകീകരിക്കുമെന്നും അബുദാബി നഗരസഭ, ഗതാഗതത വകുപ്പ് (ഡിഎംടി) അറിയിച്ചു. എമിറേറ്റിലെ എല്ലാത്തരം ഡ്രോണുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനം ബാധകമാണെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 

ഡ്രോണുകളുടെ ഡിസൈന്‍, നിര്‍മാണം, അസംബ്ലി, പരിഷ്‌കരണം, പരിശോധന, പരിപാലനം, പരിശീലനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ഡ്രോണുകളുടെ ഉടമകള്‍ക്കും ഓപ്പര്‍റേറ്റര്‍മാര്‍ക്കും ഡിഎംടിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നല്‍കും. അഡ്മിനിസ്‌ട്രേറ്റീവ് നിര്‍ദേശങ്ങള്‍, സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ , സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുമെന്നും ഡിഎംടി അറിയിച്ചു.

ന്യൂസ്‌റൂം ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News