Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
സൗ​ദി​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ്

January 20, 2024

news_malayalam_new_rules_in_saudi

January 20, 2024

ന്യൂസ്‌റൂം ഡെസ്ക്

റി​യാ​ദ്: സൗ​ദി​യി​ൽ ആ​രോ​ഗ്യ​ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ് പു​റ​ത്തി​റ​ക്കി​യതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ്യ​ക്തി ശു​ചി​ത്വം നി​ല​നി​ർ​ത്തു​ന്ന​തിന്റെ​യും സാ​മൂ​ഹി​ക മ​ര്യാ​ദ​ക​ൾ പാ​ലി​ക്കു​ന്ന​തിന്റെ​യും ഭാ​ഗ​മാ​യാ​ണ് തീരുമാനം. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വ്യ​ത്യ​സ്ത നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മാ​ന്യ​വും പൊ​തു​സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​തു​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. പു​രു​ഷ​ന്മാ​ർ പൈ​ജാ​മ​യും ഷോ​ർ​ട്‌​സും ധ​രി​ക്കാ​ൻ പാ​ടി​ല്ല. കൂ​ടാ​തെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളോ പ​ദ​പ്ര​യോ​ഗ​ങ്ങ​ളോ പ​തി​പ്പി​ച്ച വ​സ്ത്ര​ങ്ങ​ളും ധ​രി​ക്ക​രു​ത്. പു​രു​ഷ​ന്മാ​ർ​ക്ക് വി​ചി​ത്ര​മാ​യ രീ​തി​യി​ൽ ഹെ​യ​ർ​സ്റ്റൈ​ൽ ഒ​രു​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിക്കാനും നിർദേശമുണ്ട്. ഇറുകിയതോ തുറന്നതോ ചെറുതോ ആയ വസ്ത്രങ്ങൾ, ചങ്ങലകളോ മുദ്രാവാക്യങ്ങളോ ഉള്ള വസ്ത്രങ്ങൾ, അമിതമായ മേക്കപ്പ്, കൃതിമമായ നഖങ്ങൾ, പെർഫ്യൂമുകൾ എന്നിവ ധരിക്കരുത്. കൂടാതെ, കോട്ടിന് വീതിയും കാൽമുട്ട് വരെ നീളവും ഉണ്ടായിരിക്കണം.

ഇടവേളകളിലും ജോലിസമയത്തിന് പുറത്തുള്ള സമയങ്ങളിലും പൊതുസ്ഥലങ്ങളിലും ഔദ്യോഗിക വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും,ജോലിസമയത്തിലുടനീളം ഔദ്യോഗിക വസ്ത്രങ്ങൾ ധരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News