Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ പ്രവാസിയെ ആക്രമിച്ച് അവശനാക്കിയ സ്വദേശിക്ക് ഏഴ് വര്‍ഷം തടവ് വിധിച്ചു

January 07, 2024

news_malayalam_arrest_updates_in_kuwait

January 07, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ മാരകമായി ആക്രമിച്ച കേസില്‍ സ്വദേശി പൗരന് കുവൈത്ത് കോടതി ഏഴ് വര്‍ഷം തടവ് വിധിച്ചു. കാര്‍ കഴുകുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണമെന്ന് കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന് പക്ഷാഘാതമുണ്ടാവുകയും നാല് അവയവങ്ങള്‍ തളരുകയും ചെയ്തതായി അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തില്‍ പ്രതിക്കെതിരെ സ്ഥിരമായ വൈകല്യമുണ്ടാക്കല്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്. അതേസമയം ഇര സ്വയം നിലത്തുവീണ് പരിക്കേറ്റതാണെന്ന് പ്രതി കോടതിയില്‍ വാദിച്ചു. എന്നാല്‍ അവകാശവാദങ്ങള്‍ നിരസിച്ച കോടതി ദൃക്‌സാക്ഷികളില്‍ നിന്നുള്ള തെളിവുകളും ഫോറന്‍സിക്, മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കുറ്റം തെളിയിക്കുന്നതാണെന്ന് വിശദീകരിച്ചു. അതേസമയം ഇരയുടെ പ്രായമോ, പൗരത്വമോ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News