Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തർ ദേശീയ കായിക ദിനം: പരിപാടികളുടെ വിശദാംശങ്ങൾ ഇങ്ങനെ 

February 13, 2024

news_malayalam_event_updates_in_qatar

February 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ന് (ഫെബ്രുവരി 13) ദേശീയ കായിക ദിനം ആഘോഷിക്കുന്നു. പൊതുജനങ്ങളുടെ ആരോഗ്യം, ശാരീരികക്ഷമത, ക്ഷേമം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണിത്. എല്ലാ വർഷത്തേയും പോലെ, ഇത്തവണയും പ്രായബേധമന്യേ എല്ലാവർക്കും കായികവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികൾ ഖത്തറിൽ സംഘടിപ്പിക്കുന്നുണ്ട്.

1) ദോഹ ഫെസ്റ്റിവൽ സിറ്റി: 

ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന ഫിറ്റ്‌നസ് ഓപ്ഷനുകൾ, വർക്ക്‌ഷോപ്പുകൾ, ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിംഗ് (HIIT) സെഷൻ, സുംബ സെഷൻ, യോഗ, പൈലേറ്റ്‌സ്, മറ്റ് വ്യായാമങ്ങൾ എന്നിവ സംഘടിപ്പിക്കും. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേക കിഡ്സ് ഏരിയയും ഉണ്ടായിരിക്കും.

തീയതി: 13-16 ഫെബ്രുവരി 
സമയം: രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ 
പ്രവേശനം സൗജന്യമാണ് 

2) പേൾ ഐലൻഡ് 

കായിക ദിനം ആഘോഷിക്കുന്നതിനായി ഓട്ടം, നടത്തം, ഫുട്ബോൾ ഉൾപ്പടെയുള്ള ആവേശകരമായ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. 

തീയതി: 13 ഫെബ്രുവരി 
സമയം: രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ 
പ്രവേശനം സൗജന്യമാണ്  
സ്ഥലം: 2-10 La Croisette, Porto Arabia Family Park, Costa Malaz and Qanat Quartier - QQ06A

3) ദോഹ എക്സ്പോ 2023 (അൽ ബിദ പാർക്ക്) 

200-ലധികം മത്സരങ്ങളും ആക്ടിവിറ്റീസുകളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. 

തീയതി: 13 ഫെബ്രുവരി 
സമയം: രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ 
പ്രവേശനം സൗജന്യമാണ്  

4) മുഷരിബ് 

ട്രെഡ്‌മിൽ ചലഞ്ച്, ടാർഗെറ്റ് വാൾ, സോക്കർ സ്കീബോൾ, ഹ്യൂമൻ ഫൂസ്‌ബോൾ അരീന എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ആവേശകരമായ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് ആസ്വദിക്കാം. 

തീയതി: 13 ഫെബ്രുവരി 2024
സമയം: രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെ
പ്രവേശനം സൗജന്യമാണ് 
സ്ഥലം : ബരാഹത് മുഷരിബ് & സിക്കത്ത് അൽ വാദി, മുഷരിബ് ഡൗൺടൗൺ ദോഹ

5) മാരിയോട്ട് 

വിവിധ സ്ഥലങ്ങളിൽ അംഗീകൃത ഫിറ്റ്‌നസ് പരിശീലകർ നടത്തുന്ന സ്പിന്നിംഗ്, സുംബ, ടബാറ്റ എന്നിവയും ഫിറ്റ്‌നസ് പ്രവർത്തനങ്ങളും സംഘടിപ്പിക്കും. 

തീയതി: 13 ഫെബ്രുവരി 2024
സമയം: രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ
പ്രവേശനം സൗജന്യമാണ്, രജിസ്ട്രേഷൻ ആവശ്യമാണ്
സ്ഥലം: മാരിയറ്റ് മാർക്വിസ് സിറ്റി സെൻ്റർ ദോഹ ഹോട്ടൽ, സെൻ്റ് റെജിസ് ദോഹ, ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് & കൺവെൻഷൻ ഹോട്ടൽ, W ദോഹ , ഷാർഖ് വില്ലേജ് & സ്പാ, വെസ്റ്റിൻ ദോഹ, അൽ മെസില ലക്ഷ്വറി കളക്ഷൻ റിസോർട്ട് & സ്പാ, JW മാരിയറ്റ് മാർക്വിസ്, ലെ റോയൽ മെറിഡിയൻ ദോഹ, റിറ്റ്സ്-കാൾട്ടൺ ദോഹ

6) എജ്യൂക്കേഷൻ സിറ്റി 

ഓട്ടമത്സരം, ബൈക്ക് ട്രയൽ, ട്രയാത്ത്‌ലോൺ, സ്ത്രീകൾക്ക് ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് തുടങ്ങിയ പരിപാടികളുണ്ട്. 

തീയതി: 13 ഫെബ്രുവരി
സമയം: രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ
ടിക്കറ്റ്:
- എജ്യുക്കേഷൻ സിറ്റി NSD റേസ് & ട്രൈ-എ-ട്രയാത്‌ലോൺ: 50 ഖത്തർ റിയാൽ 
- ഖത്തർ റീഡ് ആക്ടിവേഷൻ, ഹെർ വേൾഡ് ഹെർ റൂൾസ്, എജ്യൂക്കേഷൻ സിറ്റി മൗണ്ടൻ ബൈക്ക് ട്രയൽ റൈഡ്, ഒബ്സ്റ്റക്കിൾ കോഴ്സ്, നോക്കൗട്ട് ബോക്സിംഗ് സ്റ്റുഡിയോ, യോഗയും പൈലേറ്റ്‌സ് സെഷനും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ മത്സരങ്ങൾ, ഹാൻഡ്‌ബോൾ മത്സരങ്ങൾ - പ്രവേശനം സൗജന്യമാണ് 
സ്ഥലം: എജ്യുക്കേഷൻ സിറ്റി - ഔസാജ് റിക്രിയേഷൻ ഫെസിലിറ്റി, ഓക്സിജൻ പാർക്ക്, അൽ ഷഖാബ് പാർക്കിംഗ്, എഡ്യൂക്കേഷൻ സിറ്റി മൗണ്ടൻ ബൈക്ക് ട്രയൽ

7) യോഗ സെഷൻ - ആർട്സ് & സ്പോർട്സ് സെന്റർ 

തീയതി: 13 ഫെബ്രുവരി
സമയം: വൈകിട്ട് 6 മണി മുതൽ 7 മണി വരെ
പ്രവേശനം സൗജന്യമാണ് - രജിസ്ട്രേഷൻ ആവശ്യമാണ്
സ്ഥലം: എക്‌സ്‌പോർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സെൻ്റർ, അൽ വക്ര

8) തവാർ മാൾ 

തവാർ മാളിൽ സന്ദർശകർക്ക് ഒരു സ്‌പോർട്‌സ് ഫിയസ്റ്റ ആസ്വദിക്കാം. സുംബ, ഇൻഫ്‌ലാറ്റബിൾസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടാം!

തീയതി: 13 ഫെബ്രുവരി
സമയം: വൈകുന്നേരം 5 മണി
പ്രവേശനം സൗജന്യമാണ് 
സ്ഥലം: തവാർ മാൾ കോർട്ട്യാർഡ്, രണ്ടാം നില

9) ഹയാത്ത് പ്ലാസ 

കുട്ടികൾക്കായി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. 

തീയതി: 13 - 16 ഫെബ്രുവരി
സമയം: വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ
പ്രവേശനം സൗജന്യമാണ് 

10) ഗൾഫ് മാൾ 

ഗൾഫ് മാളിൽ സംഘടിപ്പിക്കുന്ന ഓട്ട മത്സരത്തിലെ വിജയികൾക്ക് മെഡലും മറ്റ് സമ്മാനങ്ങളും നേടാം. കൂടാതെ മികച്ച 3 പേർക്ക് 6,000 ഖത്തർ റിയാൽ സമ്മാനം നേടാനുള്ള അവസരവും ഉണ്ടാകും.

തീയതി: 13 ഫെബ്രുവരി
സമയം: ഉച്ചകഴിഞ്ഞ് 3 മണി
ടിക്കറ്റ് : 50 ഖത്തർ റിയാൽ
സ്ഥലം: ഗൾഫ് മാൾ, അൽ ഗരാഫ

11) നാഷണൽ മ്യൂസിയം 

വർക്കൗട്ട് ചലഞ്ചുകൾ, പ്രതിബന്ധ മത്സരങ്ങൾ, ഡയറ്റീഷ്യൻമാരുമായുള്ള ചോദ്യോത്തര സെഷനുകൾ എന്നിവയിൽ പങ്കെടുക്കാം.

തീയതി: 13 ഫെബ്രുവരി
സമയം: രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെ
പ്രവേശനം സൗജന്യമാണ് 

12) കത്താറ കൾച്ചറൽ വില്ലേജ്

തീയതി: 13 ഫെബ്രുവരി 
സമയം: രാവിലെ 7:30 മണി മുതൽ വൈകിട്ട് 5 മണി വരെ
പ്രവേശനം സൗജന്യമാണ് 

13) ആസ്പയർ പാർക്ക് 

തീയതി: 13 ഫെബ്രുവരി
സമയം: രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12  മണി വരെ
പ്രവേശനം സൗജന്യമാണ് 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News