Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തില്‍ വ്യാജ വെബ്‌സൈറ്റുകളിലൂടെയുള്ള പണം തട്ടിപ്പില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

January 27, 2024

news_malayalam_moi_updates

January 27, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വ്യാജ വെബ്‌സൈറ്റുകളിലൂടെയുള്ള പണം തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യാജ വെബ്‌സൈറ്റിലൂടെ വ്യക്തികള്‍ക്ക് സന്ദേശങ്ങള്‍ അയച്ചാണ് പണം തട്ടിയെടുക്കുന്നത്. 

 

വ്യാജ സന്ദേശത്തിലൂടെ 450 കുവൈത്ത് ദിനാര്‍ ആവശ്യപ്പെടും. തുക നല്‍കിയില്ലെങ്കില്‍ കോടതി നടപടികള്‍ നേരിടേണ്ടിവരുമെന്ന് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യാജ സന്ദേശങ്ങള്‍ക്ക് രണ്ട് വര്‍ഷം തടവും 1180 ദിനാറില്‍ കൂടുതല്‍ പിഴയും ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും സന്ദേശങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News