Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു

April 24, 2024

news_malayalam_development_updates_in_qatar

April 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പുതിയ മൊബൈൽ ലൈബ്രറി ആരംഭിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. മൊവാസലാത്ത് കമ്പനിയായ കർവയുമായി സഹകരിച്ച് ഉം അൽ അമദ് മോഡൽ സ്‌കൂൾ ഫോർ ബോയ്‌സിലാണ് മൊബൈൽ ലൈബ്രറി ആരംഭിച്ചത്. ആസ്വാദ്യകരമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക, വായനാ രീതികൾ വൈവിധ്യവത്കരിക്കുക, പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക ആശയവിനിമയം വർദ്ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി. ലൈബ്രറിയിൽ ഡയലോഗ് സെഷനുകളിലും, ഗ്രൂപ്പ് റീഡിംഗ് സെഷനുകളിലും മറ്റ് ആവേശകരമായ ഇവൻ്റുകളിലും കുട്ടികൾക്ക് പങ്കെടുക്കാം.

പുസ്‌തകങ്ങൾ, ഗെയിമുകൾ, ടീച്ചിംഗ് എയ്‌ഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവയും മൊബൈൽ ലൈബ്രറി ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. മുപ്പത് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാവുന്ന മൊബൈൽ ലൈബ്രറി ബസ് രണ്ട് നിലകളായാണ് തിരിച്ചിരിക്കുന്നത്. സ്‌മാർട്ട് ടാബ്‌ലെറ്റുകൾ വഴി ലഭ്യമായ നിരവധി പുസ്‌തകങ്ങൾ, പഠന ഉറവിടങ്ങൾ, സംവേദനാത്മക ഗെയിമുകൾ എന്നിവ ഉൾക്കൊള്ളുന്ന വായനാ വിഭാഗം ഒന്നാം നിലയിലും, ഖത്തറിനെക്കുറിച്ചുള്ള ചരിത്രപരമായ ചോദ്യങ്ങൾ, അതിൻ്റെ ലാൻഡ്‌മാർക്കുകൾ, ഭരണാധികാരികൾ, ലോകകപ്പ് സ്റ്റേഡിയങ്ങൾ എന്നിവയും അതിലേറെയും പോലുള്ള വിദ്യാർത്ഥികൾക്കായി സംവേദനാത്മക ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്ന സ്മാർട്ട് ടിവി സ്‌ക്രീനോടുകൂടിയ വ്യൂയിങ് ഏരിയ രണ്ടാം നിലയിലുമാണ് അവതരിപ്പിക്കുന്നത്.

വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചതെന്ന് മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മഹാ സായിദ് അൽ റുവൈലി പറഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപെടുത്തി, സ്‌കൂൾ സമയത്തിന് പുറത്തുള്ള ഒഴിവുസമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഇതിലൂടെ ക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന ശീലത്തിലൂടെ അവരുടെ വ്യക്തിത്വവും ഭാഷാ വൈദഗ്ധ്യവും അറിവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News