Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ട മലയാളി നഴ്‌സിനെ നാടുകടത്തി

October 28, 2023

news_malayalam_deportation _news_in_kuwait

October 28, 2023

ന്യൂസ്‌റൂം ഡെസ്ക് 

കുവൈത്ത്:  ഗസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ട മലയാളി നഴ്‌സിനെ കുവൈത്തില്‍ നിന്നും നാടുകടത്തി. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാടുകടത്തിയത്. ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെയാണ് നാടുകടത്തല്‍. 

നഴ്‌സിനെതിരെ നേരത്തെ അധികൃതര്‍ കേസെടുത്തിരുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കുവൈത്തില്‍ താമസിച്ചുവരികയായിരുന്ന നഴ്‌സ് കഴിഞ്ഞ ആഴ്ചയാണ് ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടത്. കുവൈത്തിലെ അഭിഭാഷകന്‍ നഴ്‌സിനെതിരെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. 

സമാന സംഭവത്തില്‍ ബഹ്‌റൈനില്‍ കര്‍ണാടക സ്വദേശിയായ ഡോക്ടറെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫലസ്തീന്‍ വിദ്വേഷ പോസ്റ്റിട്ടതിന് ഡോ. സുനില്‍ ജെ റാവുവാണ് ബഹ്‌റൈനില്‍ നിയമനടപടി നേരിടുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News